കേരളം

മാങ്കൂട്ടത്തിലിനെതിരായ അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​മ​ർ​ശി​ച്ച് സെ​ൻ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ. ഫേ​സ്ബു​ക്കി​ലാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.

ഒ​രു സൈ​ക്കി​ക് കോ​ഴി​യെ പോ​ലീ​സ് പി​ടി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ എ​ന്ന് എ​ഴു​തി​യാ​ണ് അ​ദ്ദേ​ഹം കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​ജീ​വി​ത​യു​ടെ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യു​ള്ള അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

പ​രാ​തി​ക്കാ​രി​യു​ടെ ബ​ലാ​ത്സം​ഗ പ​രാ​തി കാ​ന​ഡ​യി​ൽ​നി​ന്ന് ഇ ​മെ​യി​ൽ ആ​യി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​ക്കു ബി​എ​ൻ​എ​സ്എ​സ്, വ​കു​പ്പ് 173(1) പ്ര​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന് സെ​ൻ​കു​മാ​ർ ചോ​ദി​ച്ചു. 

ബി​എ​ൻ​എ​സ്എ​സ്, വ​കു​പ്പ് 184(1) പ്ര​കാ​രം കേ​സ് എ​ടു​ത്ത തീ​യ​തി മു​ത​ൽ 24 മ​ണി​ക്കൂ​റി​ന​കം അ​തി​ജീ​വി​ത​യെ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യോ എ​ന്നും ചോ​ദ്യ​മു​ണ്ട്. 

മു​ഖ്യ​മ​ന്ത്രി​യോ​ട് പ​രാ​തി​ക്കാ​രി ന​ട​ത്തു​ന്ന പ​രി​ദേ​വ​നം എ​ങ്ങ​നെ ക്രി​മി​ന​ൽ ന​ട​പ​ടി​യാ​വു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സെൻകുമാറിന്റെ പോസ്റ്റ് പൂർണ്ണരൂപം 

കോഴിയും പോലീസും ക്രിമിനൽ നിയമങ്ങളും ഒരു സൈക്കിക് കോഴിയെ പോലീസ് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങൾ , അത് താഴെ പറയുന്നവയാണ്. പോലീസിനും കോടതിക്കും ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങൾ അറിയേണ്ടേ? ഒരു ബലാത്സംഗ പരാതി കാനഡയിൽ നിന്നും ഇ മെയിൽ ആയി പരാതിക്കാരി സ്റ്റേഷൻ ഹൌസ് ഓഫീസർക്കു ബി എൻ എസ് എസ്, വകുപ്പ് 173(1)(ii) ലഭിച്ചിട്ടുണ്ടോ? അപ്രകാരം ലഭിച്ചിട്ടുണ്ടെങ്കിൽ, മൂന്നാം ദിനം പരാതിക്കാരിയെ വിളിച്ചു വരുത്തുന്നതിനു പോലീസ് ഓഫീസർ റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടോ? റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടെങ്കിൽ, പരാതിക്കാരി സ്റ്റേഷനിൽ വന്നു ഇ മെയിൽ ഒപ്പിട്ടു നൽകിയോ? അങ്ങിനെ നൽകിയാൽ മാത്രം അല്ലേ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയൂ? ഇനി പോട്ടെ, നിയമ വിരുദ്ധമായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിൽ പോലും, പരാതിക്കാരിയെ ബി എൻ എസ് എസ്, വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത തിയതി മുതൽ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യ പരിശോധന നടത്തിയോ? പോട്ടെ, അങ്ങിനെ വൈദ്യ പരിശോധന പോലും നടത്താതെ എങ്ങിനെ ആണ് വകുപ്പ് 35(1)((b) പ്രകാരം പരാതി വിശ്വാസ യോഗ്യം ആകുക? എങ്ങിനെ ആണ് വകുപ്പ് 47(1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കാൻ കഴിയുക? എങ്ങിനെ ആണ് 187(1) പ്രകാരം കോടതിക്ക് റിമാൻഡ് ചെയ്യാൻ കഴിയുക? എങ്ങിനെ ആണ് മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം ക്രിമിനൽ നടപടി ആവുക? ഈ ക്രിമിനൽ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോഴി രക്ഷപെട്ടു പോകും.. അത് പോലീസ് അറിയുക.

Leave A Comment