പ്രാദേശികം

നിര്‍ത്തിയിട്ട ട്രെയ്ലറിന് പുറകില്‍ ബൈക്ക് ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു

പുതുക്കാട്: ദേശീയപാത നന്തിക്കര സെന്ററില്‍ നിര്‍ത്തിയിട്ട ട്രെയ്ലറിന് പുറകില്‍ ബൈക്ക് ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.കൊടകര ഉളുമ്പത്തുക്കുന്ന് സ്വദേശിക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. ദേശീയപാതയില്‍ ട്രെയ്ലര്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ വെള്ളം കുടിക്കാന്‍ പോയ സമയത്താണ് അപകടം സംഭവിച്ചത്.തലക്ക് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ബൈക്ക് അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ സമീപത്ത് രണ്ട് കാറുകള്‍ കൂട്ടിയിടിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല.പുതുക്കാട് പോലീസ് സ്ഥലത്തെത്തി.

Leave A Comment