പ്രാദേശികം

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ മോട്ടോർ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

മേത്തല എൽത്തുരുത്ത് കുരിയപറമ്പിൽ സുരേഷിൻ്റെ മകൻ ജിഷ്ണു (27) വാണ് ഇന്ന് പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ ഡിസംബർ 23ന് പടാകുളം സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടം.

Leave A Comment