തെങ്ങിൽ കയറിയ ചെത്തുകാരനെ അപകടപ്പെടുത്താൻ ശ്രമം
കൊടകര : വാക്ക് തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്താൽ തെങ് ചെത്താൻ കയറിയ ചെത്തുകാരനെ യന്ത്ര വാൾ ഉപയോഗിച്ച് തെങ്ങിന്റെ കട മുറിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചു. സിപിഐഎം വെള്ളിക്കുളങ്ങര ബ്രാഞ്ച് അംഗവും തെങ് ചെത്ത് തൊഴിലാളിയുമായ വെള്ളിക്കുളങ്ങര കൈലാൻ നാരായണൻറെ മകൻ ജയനെ (43) യാണ് വെള്ളിക്കുളങ്ങര മങ്കൊമ്പിൽ വീട്ടിൽ ജോസഫിന്റെ മകൻ ബിസ്മ (45) അപകടപ്പെടുത്താൻ ശ്രമിച്ചത്.
ഞായറാഴ്ച രാവിലെയാണ് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായത്. ഞായറാഴ്ച വൈകീട്ട് പോത്തഞ്ചിറയിൽ ആയിരുന്നു അപകടപ്പെടുത്താനുള്ള ശ്രമം നടന്നത്.
ബിസ്മ താൻ കയറിയ തെങ് മുറിക്കാൻ ശ്രമിക്കുന്നത് കണ്ട ജയൻ തെങ്ങിൽ നിന്നും പകുതി വരെ ഇറങ്ങിയ ശേഷം തെങ്ങിൽ നിന്നും താഴേക്ക് ചാടി ജീവൻ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ചാലക്കുടിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിസ്മയെ വെള്ളിക്കുളങ്ങര പോലിസ് അറസ്റ്റ് ചെയ്തു.
Leave A Comment