പറവൂർ ഭക്ഷ്യവിഷബാധ: പ്രധാന പാചകക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി
പറവൂര്‍: എറണാകുളം പറവൂരില്‍ ഏഴുപതിലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. കാസർഗോഡ് സ്വദേശി ഹസൈനാറാണ് അറസ്റ്റിലായത്. കേസിലെ ആദ്യ അറസ്റ്റാണ് ഇത്.
അതേസമയം ഹോട്ടൽ ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.മജ്ലിസ് ഹോട്ടലിൽനിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പറവൂർ താലൂക്ക് ആശുപത്രിയിൽ 28 പേർ ചികിത്സയിലുണ്ട്. 20 പേർ സ്വകാര്യ ആശുപത്രിയിലാണുള്ളത്. തൃശൂരിൽ 12 പേരും കോഴിക്കോട് നാല് പേരും ചികിത്സ തേടി. ഒരാളെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ നേരത്തെ ഹോട്ടല്‍ പൂട്ടിച്ചിരുന്നു.
Leave A Comment