പ്രാദേശികം

അമ്പഴക്കാട് ഫോറോനയുടെ നിൽപ്പുസമരം

മാള :അമ്പഴക്കാട് ഫൊറോന  കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ മദ്യ -ലഹരി ഭീകരതക്കെതിരെ  അമ്പഴക്കാട് ജംഗ്ഷനിൽ നിൽപ്പു സമരം സംഘടിപ്പിച്ചു.

ഫൊറോന അസി. വികാരി ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ  ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡണ്ട്  സി വി പോൾ മുഖ്യപ്രഭാഷണം നടത്തി. രൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി    ആനി ആന്റോ, ഫൊറോന ഭാരവാഹികളായ ബാബു കാരാത്ര, ഡേവിസ് കാച്ചപ്പിള്ളി, മാർട്ടിൻ ഇടക്കുളം,  എന്നിവർ പ്രസംഗിച്ചു.

സെക്രട്ടറി ഡേവിസ് കാച്ചപ്പള്ളി ലഹരി വിരുദ്ധ  പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Leave A Comment