പുത്തന്‍ചിറയില്‍ സ്കൂള്‍ പരിസരത്ത് ലഹരി വില്‍പ്പന; കടയുടമക്കെതിരെ നടപടി
പുത്തന്‍ചിറ: സ്കൂള്‍ പരിസരത്ത് നിരോധിത പുകയില വില്‍പ്പന നടത്തിയ കടയുടമക്കെതിരെ നടപടിയെടുത്തു. വെള്ളൂര്‍ എല്‍.പി സ്കൂളിന് സമീപം വി കെ സ്റ്റോർസ് എന്ന കടയിലൂടെ വെളുത്തേരി വീട്ടില്‍ കരീം ആണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയത്. പുത്തന്‍ചിറ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എം.ഷീബയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുമേഷ് ബാബു,അമൃത കൃഷ്ണന്‍,റിന്‍സി തമ്പാന്‍,എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. മാള പോലീസ് ഉദ്യോഗസ്ഥര്‍,എക്സൈസ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Leave A Comment