പ്രാദേശികം

കൊടുങ്ങല്ലൂരിൽ പെട്ടി ഓട്ടോറിക്ഷ ഇരുമ്പ് കൈവരിയിൽ ഇടിച്ചു മറിഞ്ഞു; ഒരാൾക്ക് പരിക്ക്

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിൽ അമിത വേഗതയിൽ വന്ന പെട്ടി ഓട്ടോറിക്ഷ റോഡരികിലെ ഇരുമ്പ് കൈവരിയിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
കരൂപ്പടന്നയിൽ ആക്രിക്കച്ചവടം നടത്തുന്ന തമിഴ് നാട് സ്വദേശി ധർമ്മരാജനാ(19) ണ് പരിക്കേറ്റത്.
ഓ.കെ ഹാൾ ജംഗ്ഷന് സമീപം ഇന്ന് വൈകീട്ടായിരുന്നു അപകടം.

അമിത വേഗതയിൽ വന്ന പെട്ടിഓട്ടോറിക്ഷ റോഡരികിലെ നടപ്പാതയിലെ ഇരുമ്പ് കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് ധർമ്മരാജ് തട്ടിക്കയറുകയും ആശുപത്രിയിൽ പോകാൻ വിസമ്മതിക്കുകയും ചെയ്തു.പിന്നീട് പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

Leave A Comment