പ്രാദേശികം

വൃദ്ധന്‍ വീട്ടില്‍ മരിച്ച നിലയില്‍; നാല് ദിവസത്തോളം പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം

ചാലക്കുടി: ദുരൂഹസാഹചര്യത്തില്‍ വൃദ്ധനെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ചാലക്കുടി കുറ്റിലപ്പടി സ്വപ്‌ന ഭവനത്തില്‍ ബാബു (60)ആണ് മരിച്ചിരിക്കുന്നത്. മക്കള്‍ വിദേശത്തായ ഇദ്ദേഹം ഒറ്റക്കാണ് താമസിക്കുന്നത്.

വീട്ടില്‍ നിന്നു ദുര്‍ഗന്ധം പുറത്ത് വന്നതിനെ തുടര്‍ന്ന് സമീപ വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. അതിനെ തുടര്‍ന്ന് ചാലക്കുടി എസ്എച്ചഒ എം.കെ.അശോകന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദരും,രാസപരിശോധന വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി മൃതദ്ദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തെ അവസാനമായി പുറത്ത് കണ്ടത്തെന്ന് സമീപ വാസികള്‍ പറഞ്ഞു.

Leave A Comment