അരവിന്ദ സ്‌മരണ 2022 ജൂലൈ 23ന് നടത്തുമെന്ന് സംഘാടകര്‍
മാള: മാള അരവിന്ദൻ ഏഴാം ചരമ വാർഷികം ജൂലൈ 23 ശനിയാഴ്ച നടത്തും. മാള കെ എസ് ആർ ടിസി ബസ് സ്റ്റാൻഡിന് സമീപം ജോസഫ് മേരി സാംസ്‌കാരിക വേദിയിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടി അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും . കലാഭവൻ മണിയുടെ സഹോദരൻ ഡോക്റ്റർ ആർ.എൽ.വി രാമകൃഷ്ണൻ മുഖ്യാതിഥിയാകും. ജനപ്രതിനിധികൾ, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മാളയിൽ നടന്ന പത്ര സമ്മേളനത്തിൽ ഷാന്റി ജോസഫ് തട്ടകത്ത്, കിഷോർ അരവിന്ദ്, ഡേവിസ് പാറേക്കാട്ട്, ക്ലിഫി കളപ്പറമ്പത്ത് എന്നിവർ പരിപാടികൾ വിശദീകരിച്ചു
Leave A Comment