ചെങ്ങമനാട് എൻ.എസ്.എസ്. കരയോഗത്തിന്റെ 85-ാം വാർഷികം
ചെങ്ങമനാട് : ചെങ്ങമനാട് 988-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ 85-ാം വാർഷികവും കുടുംബസംഗമവും ഓണാഘോഷവും ആലുവ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡൻറും കരയോഗം പ്രസിഡൻറുമായ എ.എൻ. വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജി. രാമചന്ദ്രൻ നായർ അധ്യക്ഷനായി.
താലൂക്ക് യൂണിയൻ സെക്രട്ടറി പി.എസ്. വിശ്വംഭരൻ, കരയോഗം സെക്രട്ടറി കെ.എൻ. മോഹനകുമാർ, മേഖലാ കൺവീനർ അനിൽ എസ്. മേനോൻ, വനിതാ യൂണിയൻ പ്രസിഡൻറ് വിജയലക്ഷ്മി, നാരായണൻ നായർ പീച്ചോളിൽ, പി.എസ്. ബാബുകുമാർ എന്നിവർ സംസാരിച്ചു. എൻഡോവ്മെന്റ്, സ്കോളർഷിപ്പ് വിതരണം, ഓണസമ്മാന വിതരണം എന്നിവയുണ്ടായി.
ഭാരവാഹികൾ: എ.എൻ. വിപിനേന്ദ്രകുമാർ (പ്രസി.), ടി.ജി. ഗോപിനാഥക്കുറുപ്പ് (വൈസ് പ്രസി.), കെ.എൻ. മോഹനകുമാർ (സെക്ര.), കനകാംബരൻ (ജോ. സെക്ര.), കെ. രാധാകൃഷ്ണൻ (ഖജാ.).
Leave A Comment