കേബിൾ വലിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
ഇരിഞ്ഞാലക്കുട : കേബിൾ ജോലിയ്ക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കരുവന്നൂർ പനംങ്കുളം അത്തികാവിൽ പരേതനായ രാജന്റെ മകൻ സനൽ (29) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെ പനംങ്കുളത്ത് വൈദ്യുതി പോസ്റ്റിൽ കേബിൾ വലിയ്ക്കുന്നതിനിടെ ഷോക്ക് ഏറ്റ് വീഴുകയായിരുന്നു. ഉടൻ ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കില്ലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
Leave A Comment