വൈദ്യുതി ജീവനക്കാരുടെപണിമുടക്കും ധർണയും
പറവൂർ : വൈദ്യുതി മേഖലയെ തീറെഴുതുന്ന കേന്ദ്ര സർക്കാരിന്റെ വൈദ്യുതി നിയമഭേദഗതിക്കെതിരേ വൈദ്യുതി ജീവനക്കാരും ഓഫീസർമാരും പണിമുടക്കി. പ്രകടനത്തിനുശേഷംനടന്ന ധർണ സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ശർമ ഉദ്ഘാടനം ചെയ്തു.ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി. ബിന്ദു അധ്യക്ഷത വഹിച്ചു. കെ.സി. രാജീവ്, കെ.പി. വിശ്വനാഥൻ, കെ.ഡി. വേണുഗോപാൽ, ടി.വി. നിഥിൻ, വി.ജി. ജോഷി, എൻ.എസ്. മനോജ്, പി.എസ്. വിനോദ്, ആർ. സുബിൻ, കെ.എസ്. ജിൻജിത്ത് ചന്ദ്രൻ, എസ്. സുൽത്താൻ മൊയ്തീൻ, കെ.ബി. നിതിൻ എന്നിവർ സംസാരിച്ചു.
Leave A Comment