പ്രാദേശികം

കെ.എസ്.ആർ.ടി.സി. ബസിൽ നിന്നും ഗണപതി വിഗ്രഹം കണ്ടെത്തി

പറവൂർ:   കെഎസ്ആർടിസി ബസിൽ നിന്നും ഗണപതി വിഗ്രഹം കണ്ടെത്തി. ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്കുള്ള  കെ.എസ്.ആർ.ടി.സി. ബസിൽ നിന്നാണ് 6.900 കിലോഗ്രാം
തൂക്കവും ഒരടി ഉയരമുള്ള ഓടിന്റെ ഗണപതി വിഗ്രഹം കണ്ടെത്തിയത്.  അടിയിൽ കിടക്കുന്ന വിഗ്രഹം  കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്.    യാത്രക്കാരിൽ ഉടമസ്ഥൻ ഉണ്ടോയെന്നു തിരക്കിയെങ്കിലും ഉടമസ്ഥനെ കണ്ടെത്താനായില്ല. പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന്   പൊലീസ് എത്തി വിഗ്രഹം സ്റ്റേഷനിലേക്കു കൊണ്ടുപോയി.

Leave A Comment