പുത്തൻവേലിക്കര ജലോത്സവം നാളെ
പറവൂർ : ബി.ബി.സി.യുടെ നേതൃത്വത്തിൽ പുത്തൻവേലിക്കര ജലോത്സവം നാളെ സ്റ്റേഷൻ കടവ് പുഴയിൽ നടക്കും. വിവേകചന്ദ്രികസഭ വക പണ്ഡിറ്റ് കറുപ്പൻ മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കും പോൾ കെ. വാഴപ്പിള്ളി എവർ റോളിങ് ട്രോഫി, ഓപ്ഷൻസ് അങ്കമാലി റോളിങ് ട്രോഫി എന്നിവയ്ക്കുവേണ്ടിയുള്ള ജലമേള രാവിലെ 10.30-ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അധ്യക്ഷത വഹിക്കും. വിവേക് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ കളക്ടർ രേണു രാജ് തുഴ കൈമാറും. മുൻ മന്ത്രി എസ്. ശർമ മുഖ്യാതിഥിയാകും. ഫാ. ആന്റോ പാണാടൻ, സി.എസ്. സിബിൻരാജ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.
Leave A Comment