പ്രാദേശികം

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു

ശ്രീനാരായണപുരം:ദേശീയപാതയിൽ ആല വാസുദേവവിലാസം വളവിൽ
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു.
കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 4  മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെട്ടു.

മതിലകം പൊലീസ്, വി കെയർ ആംബുലൻസ് പ്രവർത്തകർ, വിവേകാനന്ദ മെഡിക്കൽ എമർജൻസി ടീം എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്നവരിൽ ഒരാൾക്ക് നിസ്സാര പരിക്കുണ്ട്.

Leave A Comment