ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ പണിമുടക്കിലേക്ക്, കൊടുങ്ങല്ലൂരിൽ ധർണ്ണ
കൊടുങ്ങല്ലൂർ : വിവിധ ബാങ്കുകളിൽ തൊഴിലാളികൾക്കും യൂണിയനുകൾക്കും നേരെ നടക്കുന്ന മാനേജ്മെന്റ് ആക്രമണങ്ങൾ അവസാനിപ്പിക്കുക, ഉഭയകക്ഷി കരാറും വ്യവസായ തർക്ക നിയമവും ലംഘിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നവംബർ 19 ന് ബാങ്ക് ജീവനക്കാർ പണിമുടക്കിലേക്ക്. അഖിലേന്ത്യ ബാങ്ക് പണിമുടക്കിനോടനുബന്ധിച്ചു എ ഐ ബി ഇ എ കൊടുങ്ങല്ലൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ നഗരത്തിൽ സായാഹ്ന ധർണ്ണ നടത്തി.
ധർണ്ണ സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി സി സി വിപിൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ടൗൺ കമ്മിറ്റി പ്രസിഡന്റ് കെ എസ് ബിജോയ് അദ്ധ്യക്ഷത വഹിച്ച സമരത്തിൽ എ ഐ ബി ഇ എ സംസ്ഥാന അസി.സെക്രട്ടറി ആർ ടി യാദവ്, ജില്ലാ ചെയർമാൻ വാൾട്ടൻ പൗലോസ്, ടൗൺ കമ്മിറ്റി സെക്രട്ടറി റോണി കെ ജെ, സുഗുണ പ്രസാദ്, ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Leave A Comment