മാളയിലെ കെ എസ് ആർ ടി സി ഡ്രൈവർക്ക് മർദ്ദനം
മാള : വാഹനത്തിന് കടന്നുപോകാൻ സ്ഥലം കൊടുത്തില്ലെന്നു ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് കാർ യാത്രക്കാരുടെ മർദ്ദനം. പെരുമ്പാവൂർ വല്ലം സ്വദേശി പാറപ്പുറം വർഗീസ്(41) പരുക്കുകളോടെ മാള ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ വൈകുന്നേരം ഏകദേശം ആറരയോടാണ് സംഭവം നടന്നത്. അങ്കമാലിയിൽ നിന്നും മാളയിലേക്ക് വരുന്ന കെഎസ്ആർടിസി ബസ് വലിയപറമ്പ് സ്നേഹഗിരി സ്കൂളിന് സമീപം എത്തിയപ്പോൾ വശത്ത് നിർത്തിയിട്ടിരിക്കുന്ന ടൂറിസ്റ്റ് ബസ്സിന് മറികടക്കാൻ ശ്രമിച്ചപ്പോൾ എതിരെ നിന്നും കാറിൽ എത്തിയവർ ബസ്സിന് പുറകെ കാർ നിർത്തി ഇടുകയായിരുന്നു. തുടർന്ന് കാറിൽ ഉണ്ടായിരുന്ന ഇറങ്ങിവന്ന് ബലമായി ബസ്സിന്റെ ഡോർ തുറന്നു ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. സംഭവശേഷം കാർ യാത്രക്കാർ കടന്നു കളഞ്ഞു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അവർ പിടിയിൽ ആകുമെന്നും മാള പോലീസ് പറഞ്ഞു.
Leave A Comment