മാധ്യമ പ്രവർത്തക ഹൈദ്രാബാദിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
വെള്ളാങ്ങല്ലുർ: പടിയൂർ സ്വദേശിനിയായ മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരണപെട്ടു. പടിയൂർ സ്വദേശി വിരുത്തി പറസിൽ സൂരജിന്റെ മകൾ നിവേദിത (26) ആണ് മരണപെട്ടത്.ഹൈദരാബാദിൽ സ്വകാര്യ ടി വി ചാനലിനു വേണ്ടി ജോലി ചെയ്യുകയായിരുന്നു. രാവിലെ ജോലിക്കു പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ മരണം സംഭവിച്ചു. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ നടത്തും . മുൻപ് റിപ്പോർട്ടർ ടി വി ഡെസ്കിലും തൃശൂരിലും മാധ്യമ പ്രവർത്തക ആയിരുന്നു.
Leave A Comment