പ്രാദേശികം

കാടുകയറിയ 'കബാലി' വീണ്ടും നാട്ടിലേക്ക് ; ജാഗ്രത നിർദേശം

ചാലക്കുടി: അതിരപ്പിള്ളി-മലക്കപ്പാറ കാനന പാതയിൽ മാസങ്ങൾക്ക് മുമ്പ് മദപ്പാടോടെ കണപ്പെട്ടിരുന്ന "കബാലി" എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാട്ടുകൊമ്പൻ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ടു.
ഷോളയാർ പവർ ഹൗസിന് സമീപം ഇന്ന് രാവിലെയാണ് കാട്ടാനയെ കാണപ്പെട്ടത്

മാസങ്ങൾക്ക് മുൻമ്പ്  മദപ്പാടിലായിരുന്ന കബാലി മലക്കപ്പാറയിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെതടക്കമുള്ള വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്ത് ആക്രമണ സ്വാഭാവം കാണിച്ചിരുന്നതിനാൽ ഈ റൂട്ടിൽ പ്രൈവറ്റ് വാഹനങ്ങളുടെ സഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് കബാലി ഈ മേഖലയിൽ നിന്ന് കാട് കയറിയപ്പോൾ ആണ് വീണ്ടും ഈ റൂട്ടിൽ പ്രൈവറ്റ് വാഹനങ്ങൾക്ക് ഗതാഗതം അനുവദിച്ചത്.

 ഈ റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ് കിലോമീറ്ററുകളോളം പുറകിലേക്ക് എടുപ്പിച്ചും, . ചാലക്കുടിയിൽ നിന്നും വൈകുന്നേരം 5.10 നു മലക്കപ്പാറയിലേക്ക് സർവീസ് നടത്തുന്ന ബസ്സിന് നേരെ അമ്പലപ്പാറ ഒന്നാം ഹെയർപിന്നിനു സമീപം വെച് പാഞ്ഞടുക്കുകയും ബസ്സിന്റെ മുൻവശത്തെ ഗ്ലാസ്സിനു താഴെ ആയി കൊമ്പ് കൊണ്ട് കുത്തി വണ്ടി ഉയർത്തുകയും ചെയ്തിരുന്നു ജീവനക്കാരും യാത്രക്കാരും ഒച്ച വെച്ചതിനെ തുടർന്ന് കബാലി പിന്തിരിയുകയായിരുന്നു.സ്ഥിരമായി ആക്രമണ സ്വഭാവം കാണിച്ചിരുന്ന കബാലി വനം വകുപ്പിന്റെ ജീപ്പ് കുത്തി മറിക്കാൻ ശ്രെമിക്കുകയും   മാസങ്ങൾക്ക് മുൻപ് രണ്ടര മണിക്കൂറോളം വനപാതയിൽ ഗതാഗതം സ്തംബിപ്പിക്കുകയും ഇരു ചക്ര വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തിരുന്നു. അമ്പലപ്പാറ വൈദ്യുതി നിലയത്തിലും ജീവനക്കാർക്ക് നേരെ പാഞ്ഞടുത്തു ഭീതി പരത്തിയിരുന്നു 

മദപാടിലാണെന്ന് സംശയിക്കപ്പെടുന്ന കബാലി വനപാലകരുടെ നിരീക്ഷണ ത്തിലായിരുന്നു ഇതിനിടയിൽ കബാലി കാട് കയറി പോകുകയും ചെയ്തത്.

Leave A Comment