അഷ്ടമിച്ചിറയിൽ പ്രദർശനം നിർത്തിവെച്ച 'ദി കേരള സ്റ്റോറി' വീണ്ടും പ്രദർശിപ്പിക്കും
മാള: അഷ്ട്ടമിച്ചിറ മഹാലക്ഷ്മി തീയറ്ററിൽ ഒരു ഷോ മാത്രം നടത്തി പ്രദർശനം നിർത്തിവച്ച 'ദി കേരള സ്റ്റോറി' ചിത്രം പ്രദർശനം തുടരാൻ ധാരണ. ബി.ജെ.പി മാള മണ്ഡലം കമ്മറ്റിയുടെ സമ്മർദത്തിന്റെ ഫലമായിട്ടാണ് പ്രദർശനം തുടരാൻ ധാരണയായത്. തീയ്യറ്ററിന്റെ മുന്നിൽ പൊലീസ് വാഹനം ഇട്ട് ചില ഇടത് ജിഹാദി സംഘടനകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രദർശനം തടയുകയായിരുന്നു എന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
ബിജെപി ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട്, ജന.സെക്രട്ടറി അനുമോദ് എന്നിവർ ചിത്രം പ്രദർശനം നടത്തണമെന്ന് ആവശ്യപ്പെട്ടു.
Leave A Comment