റോഡ് സൈഡിൽ കക്കുസ് മാലിന്യം തള്ളി
പുത്തൻചിറ : പിണ്ടാണി പേൻ തുരുത്ത് റോഡ് സൈഡിൽ സാമൂഹിക വിരുദ്ധർ കക്കുസ് മാലിന്യം തള്ളി. ഞായറാഴ്ച രാത്രി ഒരു മണിക്ക് ശേഷം ടാങ്കറിൽ വന്നവരാണ് മാലിന്യം തള്ളിയതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട് .
ഫ്ലാഷ് ലൈറ്റ് മൂലം വണ്ടിയുടെ നമ്പർ കാണുവാൻ സാധിക്കുന്നില്ല. ഇതിന് മുൻപും ഇത്തരം മാലിന്യങ്ങൾ തള്ളിയിട്ടുണ്ട്. അധികൃതർക്ക് പരാതി നൽകിയിട്ട് ഒരു നടപടിയും സ്വകരിച്ചിട്ടില്ല. അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നും, പോലീസ് നിരീക്ഷണം ഊർജിതമാക്കണമെന്നും പൊതുപ്രവർത്തകരായ പി.സി. ബാബു , നിസാർ തടത്തിൽ, നസീർ കാട്ടൂക്കാരൻ എന്നിവർ ആവശ്യപെട്ടു.
Leave A Comment