പ്രാദേശികം

അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കിടെ മുകളിൽ നിന്ന് വീണ യുവാവ് മരിച്ചു

കൊടുങ്ങല്ലൂർ: വീടിന്റെ അലുമിനിയം ഫേബ്രിക്കേഷൻ വർക്കിനിടെ മുകളിൽ നിന്ന് താഴെ വീണ അപകടത്തിൽ യുവാവ് മരിച്ചു.കാര, പുതിയറോഡ്  സ്വദേശി കൈമാപ്പറമ്പിൽ ഡാനി (45) ആണ് മരിച്ചത്.ഇന്നലെ മുറ്റിച്ചൂരിൽ വെച്ചാണ് അപകടം സംഭവിച്ചത്.
 അപകടത്തിൽപ്പെട്ട യുവാവിനെ ഉടനടി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Leave A Comment