ലഹരിവിപത്തിനെതിരേ കുന്നുകരയിൽ റോഡ് ഷോ
കുന്നുകര : ലഹരി വിപത്തിനെതിരേ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കുന്നുകര പഞ്ചായത്തിന്റെ സഹകരണത്തോടെ ബോധവത്കരണ റോഡ് ഷോ നടത്തി. കുന്നുകരയെ ലഹരിമുക്ത ഗ്രാമപ്പഞ്ചായത്താക്കുകയാണ് ലക്ഷ്യം. ഇതിനായി വാർഡുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും സ്വയംസഹായ സംഘങ്ങൾ രൂപവത്കരിക്കും. ലഹരി ഉപയോഗിക്കുന്നവർക്ക് കൗൺസലിങ്, മെഡിക്കൽ എയ്ഡ് സംവിധാനം, ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ, സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള ബോധവത്കരണ ക്ലാസുകൾ, ഫ്ലാഷ് മോബ്, തെരുവുനാടകം, ഹ്രസ്വചിത്ര പ്രദർശനം, കച്ചവടക്കാർക്കുള്ള ജാഗ്രതാ കൂട്ടായ്മ എന്നിവ നടത്തും. റോഡ് ഷോ ഹൈബി ഈഡൻ എം.പി. ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സൈന ബാബു, വൈസ് പ്രസിഡൻറ് എം.എ. അബ്ദുൽ ജബ്ബാർ, ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് ശ്രീധരൻ ജയകുമാർ, പി.എ. ശ്രീനിവാസൻ, തിലകൻ, പ്രിൻസിപ്പൽ ഡോ. പുഷ്പലത, മെഡിക്കൽ സൂപ്രണ്ട് ഡോ. കുമാരി ഇന്ദിര, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സന്തോഷ് കുമാർ, മനു മോഹൻദാസ് എന്നിവർ പങ്കെടുത്തു.
Leave A Comment