ആധുനിക സമൂഹം കൈവരിച്ച നേട്ടങ്ങളിൽ നിന്ന് നവോത്ഥാന കേരളം പുറകോട്ടു നടക്കുന്നു; പി എൻ സുരൻ
പൊയ്യ : ആധുനിക സമൂഹം കൈവരിച്ച നേട്ടങ്ങളിൽ നിന്ന് നവോത്ഥാന കേരളം പുറകോട്ടു നടക്കുന്നുവെന്ന് കെ പി എം എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എൻ സുരൻ അഭിപ്രായപ്പെട്ടു.
പൊയ്യ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അംഗത്വം പൂർത്തീകരിച്ച ശാഖകളുടെ മെമ്പർഷിപ്പ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടും കേളികേട്ട ദൈവത്തിന്റെ നാട് നരബലിയുടെ പേരിൽ അപമാനത്താൽ ശിരസ് കുമ്പിടുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
യൂണിയൻ പ്രസിഡണ്ട് ഷാജു വാരിയത്ത് , സംസ്ഥാന കമ്മിറ്റി അംഗം ബിനോജ് തെക്കേമറ്റത്തിൽ, ഗിരീഷ് പോളച്ചിറ, സിജു എ എസ് , ടി.എം. മനോജ്, സി എ സത്യൻ ,ഗിരീഷ് പോളച്ചിറ , സി എ സത്യൻ എന്നിവർ സംസാരിച്ചു.
Leave A Comment