പ്രാദേശികം

സമയത്തെച്ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ സംഘർഷം

കൊടുങ്ങല്ലൂർ :സമയത്തെച്ചൊല്ലി സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിൽ സംഘർഷം.
പറവൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന അഖിലാ മോൾ - രോഹിണി കണ്ണൻ ബസുകളിലെ ജീവനക്കാർ തമ്മിലാണ്  സംഘർഷം ഉണ്ടായത് .

സംഘർഷത്തെ തുടർന്ന് തലക്ക് പരിക്കേറ്റ അഖിലാ മോൾ ബസിലെ ജീവനക്കാരനായ കണ്ണൻ   ( 32 )നെ  കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ അഖിലമോൾ ബസിന്റെ മുൻ വശത്തെ ചില്ലും തകർന്നിട്ടുണ്ട്. പറവൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വച്ചായിരുന്നു തർക്കം . അഖിലമോൾ ബസ് ഉടമ ജയ പരമൻ പറവൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന്  പറവൂർ പോലീസ് രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു.

Leave A Comment