പ്രാദേശികം

ബസ്സിൻ്റെ പിൻവാതിൽ ഇടിച്ച് യുവതിക്ക് പരിക്ക്

 കൊടുങ്ങല്ലൂർ : ബസ്സിൻ്റെ പിൻവാതിൽ ഇടിച്ച് യുവതിയുടെ മുഖത്ത് പരിക്കേറ്റു.ലോകമലേശ്വരം പറപ്പുള്ളി ബസാർ കൊച്ചറ  സ്വപ്നയ്ക്കാണ് പരിക്ക് പറ്റിയത്. ഇന്ന് ഉച്ചയ്ക്ക് 12  മണിയോടെ ചേരമാൻ ജുമാ മസ്ജിദിനു സമീപമായിരുന്നു അപകടം.   കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും അതിവേഗത്തിൽ വന്ന ബസിന്റെ പിൻവാതിൽ  മുഖത്തടിക്കുകയായിരുന്നു . 

അപകടം നടന്നതറിഞ്ഞിട്ടും ബസ് നിർത്താതെ പോകുകയായിരുന്നുവെന്നും  സ്വപ്‍ന പറഞ്ഞു. വലതു കണ്ണിനു പരിക്ക് പറ്റിയ സ്വപ്നയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ ബസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .

Leave A Comment