പ്രാദേശികം

കിടപ്പുരോഗികൾക്കായി നെടുമ്പാശേരിയിൽ ക്രിസ്‌മസ് കരോൾ

നെടുമ്പാശ്ശേരി : നെടുമ്പാശ്ശേരി പീസ് മിഷൻ സെന്ററിൽ കിടപ്പുരോഗികൾക്കായി ക്രിസ്‌മസ് കരോൾ (ബ്ലിസ്-2022) നടത്തി. നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു.

ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലിത്ത ക്രിസ്‌മസ് സന്ദേശം നൽകി. സക്കറിയ ആലുക്കൽ റമ്പാൻ, ഫാ. ജോൺസൻ ജേക്കബ്,

ഫാ. വർഗീസ് പൈനാടത്ത്, ഫാ. ജിസ് മാത്യു, ഫാ. സാബു പാറയ്ക്കൽ, ഡീക്കൻ എൽദോ തേലപ്പിള്ളി, ഡോ. ജോൺ എബ്രഹാം, ഡോ. ജയ സൂസൻ കോശി, സിസ്റ്റർ പ്രഭ ഗ്രേസ്, കെ.ഐ. വർഗീസ്, ചിന്നൻ ടി. പൈനാടത്ത്, ഷൈജൻ പോൾ എന്നിവർ സംസാരിച്ചു.

Leave A Comment