പ്രാദേശികം

ഉണ്ണിമിശിഹാ ദേവാലയത്തിന്റെ ശതാബ്ദി ആഘോഷം തുടങ്ങി

പറവൂർ : പുത്തൻവേലിക്കര ഉണ്ണിമിശിഹാ ദേവാലയം സ്ഥാപിതമായിട്ട് 100 വർഷം തികയുന്നതിന്റെ ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷ പരിപാടി ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ആന്റോ പാണാടൻ അധ്യക്ഷത വഹിച്ചു. ഫാ. ക്ലിങ്‌ ഇളങ്കുന്നപ്പുഴ, ഫാ. സജി വലിയവീട്ടിൽ, ബിബി കൊടിയൻ, എം.പി. ഷാജൻ, രജനി ബിബി, അബ്രഹാം കണ്ണങ്ങനാട്ട്, സിസ്റ്റർ വനജ, ജോബി ചാലമന എന്നിവർ സംസാരിച്ചു. ഒരുവർഷം നീണ്ടു നിൽക്കുന്നതാണ് ആഘോഷ പരിപാടികൾ.

Leave A Comment