ബിജെപിക്ക് ഭരണത്തുടർച്ച ഉറപ്പ്, സാമ്പാർ മുന്നണിയെ ജനങ്ങൾക്ക് ആവശ്യമില്ല. പ്രധാനമന്ത്രി
ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി തന്നെ അ ധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024ലും ജനങ്ങൾക്ക് മുന്നിൽ മറ്റൊരു ബദലില്ലെന്നും മോദി പ്രതികരിച്ചു.
ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ജനപിന്തുണയാണ് തൻ്റെ വിജയരഹസ്യം. സാമ്പാർ മുന്നണി യെ ജനങ്ങൾക്ക് ആവശ്യമില്ലെന്നും ഇന്ത്യാ സഖ്യത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.
ഇത്തരമൊരു മുന്നണിയുടെ ആവശ്യം രാജ്യത്തില്ല. ഇത്തരത്തിൽ സ്ഥിരതയി ല്ലാത്ത സർക്കാരുകൾ മൂലമാണ് കഴിഞ്ഞ 30 വർഷം രാജ്യത്തിന് നഷ്ടമായത്.
ഇത്തരം സർക്കാരുകളുടെ കാലത്ത് അഴിമതിയും സ്വജനുപക്ഷപാതവുമാ ണ് കാണാൻ കഴിയുന്നത്. ലോകരാജ്യങ്ങൾക്കിടയിൽ ഇത്രയും കാലം ഇന്ത്യ യുടെ പ്രഭ മങ്ങികിടന്നതിന് മറ്റൊരു കാരമണമില്ലെന്നും മോദി വിമർശിച്ചു.
തെന്നിന്ത്യയിൽ ബിജെപിക്ക് നല്ല വളർച്ചയുണ്ടെന്നും മോദി അവകാശപ്പെട്ടു. കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ അടക്കം ബിജെപി ശക്തമായ മുന്നേറ്റ മുണ്ടാക്കി
രാജ്യത്ത് 16 സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്നുണ്ട്. എട്ടിടങ്ങളിൽ ബി ജെപി പ്രധാന പ്രതിപക്ഷ പാർട്ടിയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പോലും ബിജെപി സർക്കാരുകളുടെ ഭാഗമാണ്.
Leave A Comment