സമാധാനശ്രമത്തിന് അമിത് ഷാ മണിപ്പൂരിലേക്ക്
ന്യൂഡൽഹി: സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉടൻ മണിപ്പൂർ സന്ദർശിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.
മൂന്ന് ദിവസം അവിടെ താമസിക്കുമെന്നും സമാധാന ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായിരുന്നു. സൈന്യവും അർദ്ധ സൈനിക വിഭാഗവും രംഗത്തിറങ്ങിയിട്ടും സംഘർഷം പൂർണമായി അവസാനിച്ചിരുന്നില്ല.
സംഘർഷത്തിലേർപെട്ടിരിക്കുന്ന സമൂദായങ്ങളുമായി സംസാരിക്കും. ഇരുവിഭാഗങ്ങളോടും സമാധാനത്തിനായി അഭ്യർഥിക്കും. എല്ലാർക്കും നീതി ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.
പുതിയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഒരാൾ വെടിയേറ്റ് കൊല്ലപ്പെടുകയും വീടുകൾക്ക് തീയിടുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Leave A Comment