ദേശീയം

ആധാറിലെ തെറ്റുകൾ തിരുത്താനുള്ള അവസാന തീയ്യതി ഡിസംബര്‍ 14

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ തെറ്റ് തിരുത്താനുള്ള അവസാന തീയതി അടുത്തുകൊണ്ടിരിക്കുന്നു. ഡിസംബര്‍ 14നകം തെറ്റ് തിരുത്തണമെന്നാണ് പറയുന്നത്. ഇല്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും. കൂടാതെ 10 വര്‍ഷമായി പുതുക്കാത്ത ആധാര്‍ കൈവശം ഉള്ളവര്‍ക്ക് പുതുക്കാനും ഈ കാലാവധി ഉപയോഗപ്പെടുത്താം. ആധാറുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ടെന്ന് യുഐഡിഎഐ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇപ്പോഴത്തെ ആധാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്തതെണെങ്കില്‍ അതിലെ ചിത്രം പോലും തിരിച്ചറിയാനാവാത്ത വിധം മാറിയിട്ടുണ്ടാകും എന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലാണ് ആധാര്‍ തിരുത്താന്‍ നിര്‍ബന്ധിതമാകുന്നത്.

മേല്‍വിലാസം ഉള്‍പ്പെടെ മാറിയവരാണ് നിങ്ങളെങ്കില്‍ അതും അപ്ഡേറ്റ് ചെയ്യണം. പഴയ ആധാറില്‍ ജനന തീയതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാവില്ല എന്നതും പ്രധാനമാണ്. വര്‍ഷം മാത്രമാവും ഉണ്ടാവുക, ഇത് പരിഹരിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം. ഓണ്‍ലൈനായി ആധാറിലെ തെറ്റുകള്‍ നിങ്ങള്‍ക്ക് തിരുത്താം. ഇതിനായി myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. അഡ്രസില്‍ മാറ്റം ഉണ്ടെങ്കില്‍ ഇത് അപ്ഡേറ്റ് ചെയ്യുന്നതിനായി 'അഡ്രസ് അപ്ഡേഷന്‍ ഓപ്ഷന്‍' തിരഞ്ഞെടുക്കാം. ആധാറുമായി ബന്ധപ്പെട്ട എന്ത് പരാതികള്‍ ഉണ്ടെങ്കിലും നിങ്ങള്‍ക്ക് ഓണ്‍ലൈനായി അറിയിക്കാവുന്നതാണ്.

Leave A Comment