ദേശീയം

ICMR ഡാറ്റ ബാങ്കിൽ നിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ചോർത്തി; 4 പേർ അറസ്റ്റിൽ

ന്യൂഡൽഹി:  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നും വിവരങ്ങൾ ചോർത്തി ഡാർക്ക്‌ വെബ്ബിൽ വില്പനക്ക് വച്ച 4 പേർ അറസ്റ്റിൽ. ആധാർ പാസ്പോർട്ട് വിവരങ്ങൾ അടക്കമുള്ള വയാണ് ചോർത്തിയത്. അമേരിക്കൻ അന്വേഷണ ഏജൻസി എഫ്ബിഐയുടെയും, പാകിസ്ഥാന്റെ സിഎൻഐസിയുടെയും വിവരങ്ങൾ ചോർത്തിയതായി പ്രതികൾ പോലീസിന് മൊഴി നൽകി.

ICMR ഡാറ്റ ബാങ്കിൽ നിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ചോർത്തി ഡാർക്ക്‌ വെബ്ബിൽ വിൽപ്പനക്ക് വച്ച കേസിലാണ് നാലുപേർ അറസ്റ്റിലായത്. ഡൽഹി പൊലീസിൻറെ സൈബർ യൂണിറ്റ് സ്വമേധയ എടുത്ത കേസിലാണ് പ്രതികളെ പിടികൂടിയത്. ആധാർ, പാസ്പോർട്ട് വിവരങ്ങൾ ചോർത്തിയെടുത്ത സംഘം ഇത് ഡാർക് വെബിൽ വിൽപനയ്ക്ക് വച്ചതായി കണ്ടെത്തിയതോടെയാണ് കേസെടുത്തത്.

Leave A Comment