ദേശീയം

നടന്‍ നന്ദമൂരി താരക രത്‌ന ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

ഹൈദ്രാബാദ്: നടനും സൂപ്പർ സ്റ്റാര്‍ ബാലകൃഷ്ണയുടെ സഹോദരപുത്രനുമായ നന്ദമൂരി താരക രത്‌നയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെയാണ് സംഭവം.

ചിറ്റൂര്‍ ജില്ലയിലെ കുപ്പം എന്ന സ്ഥലത്ത് പദയാത്ര എത്തിയപ്പോള്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. താരകരത്‌നയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനില്ലെന്നും നടന്‍ ബാലകൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. വിദഗ്ദ ചികിത്സയ്ക്കായി ബെംഗ്ലൂറിലേക്ക് കൊണ്ടുപോകന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പദയാത്രയില്‍ സംഘം ലക്ഷ്മിപുരം ശ്രീവരദരാജ സ്വാമി ക്ഷേത്രത്തിലും ഒരു പള്ളിയില്‍ സംഘടിപ്പിച്ച ചടങ്ങളിലും പങ്കെടുത്തിരുന്നു. പള്ളിയില്‍ നിന്ന് പുറത്തു ഇറങ്ങി വരുന്നതിനിടെയാണ് നടന് ഹൃദയാഘാതമുണ്ടായതെന്നാണ് വിവരം. നിലവില്‍ ഐസിയുവിലാണ്. 

2002 ലാണ് താരക രത്‌ന ടോളിവുഡില്‍ ചുവട് വയ്ക്കുന്നത്. ‘ഒകടോ നമ്പർ കുര്‍റാഡു’ ആണ് ആദ്യ ചിത്രം. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്‌തേ എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. മോഹന്‍ലാലിനോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. മനമന്തയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ഹോട് സ്റ്റാറില്‍ സ്ട്രീം ചെയ്ത 9 അവേഴ്‌സ് എന്ന വെബ്‌സീരീസിലും താരക രത്‌ന അഭിനയിച്ചിരുന്നു.

Leave A Comment