മാള കേബിള്‍ വിഷന്‍ വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചു
മാള: മാള കേബിള്‍ വിഷന്‍ എട്ടാമത് വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു. എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മാള കേബിള്‍ വിഷന്‍ വരിക്കാരുടെ മക്കള്‍ക്കാണ് പുരസ്കാരം.
അര്‍ഹരായ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഫോട്ടോ, മാര്‍ക്ക് ലിസ്റ്റിന്‍റെ കോപ്പി എന്നിവ സഹിതം നിങ്ങളുടെ കേബിള്‍ ടി വി ഓപ്പറേറ്റര്‍ മുമ്പാകയോ കേബിള്‍ ടി വി ഓപ്പറേറ്ററുടെ സാക്ഷ്യ പത്രം ഉള്‍പ്പെടെയോ മാള കേബിള്‍ വിഷന്‍ ഓഫീസിലോ സമര്‍പ്പിക്കാവുന്നതാണ്.
അവസാന ദിവസം ജൂലൈ 5.
Leave A Comment