പിണറായിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടെന്ന് സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഭരണം മാറും യുഡിഎഫ് വരും എല്ലാ അഴിമതിക്കേസുകളും അന്വേഷിക്കും. പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ ദുർബലനല്ല. തന്നെ ദുർബലനാക്കാമെന്ന് പിണറായി കിനാവ് കാണേണ്ട. കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ പണമെല്ലാം തിരിച്ചുകൊടുത്തെന്നും സുധാകരൻ പറഞ്ഞു.
Leave A Comment