രാഷ്ട്രീയം

ഏ​ക സി​വി​ൽ കോ​ഡ് ഹി​ന്ദു​ത്വ​രാ​ഷ്‌​ട്ര നി​ർ​മാ​ണത്തിനുള്ള മൂ​ന്നാ​മ​ത്തെ പ​ടി​: എം.വി. ഗോവിന്ദൻ

കോ​ട്ട​യം: രാ​ജ്യ​ത്തെ വ​ർ​ഗീ​യ​മാ​യി ഭി​ന്നി​പ്പി​ച്ച്‌ ഹി​ന്ദു​ത്വ​രാ​ഷ്‌​ട്ര നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള ആ​ർ​എ​സ്‌​എ​സി​ന്റെ മൂ​ന്നാ​മ​ത്തെ പ​ടി​യാ​ണ്‌ ഏ​ക സി​വി​ൽ കോ​ഡെ​ന്ന്‌ സി​പി​എം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.വി. ഗോ​വി​ന്ദ​ൻ. ബാ​ബ​റി മ​സ്‌​ജി​ദ്‌ ത​ക​ർ​ത്ത​തും ക​ശ്‌​മീ​ർ വി​ഭ​ജി​ച്ച​തു​മാ​യി​രു​ന്നു ആ​ദ്യ പ​ടി​ക​ൾ. ഏ​ക സി​വി​ൽ കോ​ഡി​നെ ബി​ജെ​പി രാ​ഷ്‌​ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്‌.

രാ​ജ്യ​ത്ത്‌ ജ​നാ​ധി​പ​ത്യം നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ 2024ൽ ​ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട​ണം. ​ഫാ​സി​സ​ത്തി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​യ യോ​ജി​പ്പാ​ണ്‌ ഇ​ട​തു​പ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്ന​ത്‌. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​ക്കി ഭി​ന്നി​പ്പി​ക്കു​ക എ​ന്ന ത​ന്ത്ര​മാ​ണ്‌ ഇ​വി​ടെ കാ​ലാ​കാ​ല​ങ്ങ​ളാ​യി ആ​ർ​എ​സ്‌​എ​സ്‌ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്‌.

മ​ണി​പ്പു​രി​ൽ സം​ഘ​ർ​ഷം തു​ട​ങ്ങി ര​ണ്ട്‌ മാ​സ​മാ​യി​ട്ടും പ്ര​ധാ​ന​മ​ന്ത്രി​ക്ക്‌ മി​ണ്ടാ​ട്ട​മി​ല്ല. ഇ​തേ​പോ​ലെ അ​ദ്ദേ​ഹം മൗ​നം പാ​ലി​ച്ച​ത്‌ ഗു​ജ​റാ​ത്ത്‌ വം​ശ​ഹ​ത്യ​ക്കാ​ല​ത്താ​ണ്‌. ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രെ യോ​ജി​ക്കാ​വു​ന്ന എ​ല്ലാ​വ​രെ​യും യോ​ജി​പ്പി​ക്കും. മു​സ്‌ലിം ലീ​ഗ്‌ അ​വ​രു​ടെ നി​ല​വി​ലെ രാ​ഷ്‌​ട്രീ​യ​സ​ഖ്യം വി​ട്ട്‌ ഇ​ങ്ങോ​ട്ട്‌ വ​രാ​ൻ ഒ​ര​ഭ്യ​ർ​ഥ​ന​യും സി​പി​എം ​ന​ട​ത്തി​യി​ട്ടി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment