പാലക്കാട് സിപിഐയില്‍ കൂട്ടരാജി; 21 ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി സമര്‍പ്പിച്ചു
പാലക്കാട്: പാലക്കാട് സിപിഐയില്‍ വീണ്ടും കൂട്ടരാജി. മണ്ണാര്‍ക്കാട്, നെന്മാറ മണ്ഡലങ്ങളില്‍ നിന്നായി 21 ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി സമര്‍പ്പിച്ചു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം.വിഭാഗീയ പ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ച നേരത്തേ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനെ ജില്ലാ എക്സിസ്യുട്ടീവില്നിന്ന് കൗണ്‍സിലിലേക്ക് തരം താഴ്ത്തിയിരുന്നു. ജില്ലാ നേതൃത്വത്തിന്റെ അഴിമതി ചോദ്യം ചെയ്തതിന് പ്രതികാര നടപടിയായാണ് തരംതാഴ്ത്തല്‍ എന്നാണ് ആക്ഷേപം.
ഇതില്‍ പ്രതിഷേധിച്ച് മുഹ്സിന് അടക്കമുള്ളവര്‍ രാജിവെച്ചിരുന്നു. എന്നാല്‍ മുഹ്സിന്റെ രാജി പാര്‍ട്ടി അംഗീകരിച്ചില്ല. ഇതിന് തൊട്ടുപിന്നാലെ മണ്ഡലം കമ്മിറ്റിയില്‍ നിന്ന് കൂട്ടരാജി ഉണ്ടായിരുന്നു.
Leave A Comment