മലയാളികൾക്ക് പിണറായിയുടെ സമ്മാനം വറുതിയുടെ ഓണം: കെ.സുരേന്ദ്രൻ
കൊച്ചി: മലയാളികൾക്ക് വറുതിയുടെ ഓണമാണ് പിണറായി വിജയൻ സർക്കാരിന്റെ ഈ വർഷത്തെ സമ്മാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിലക്കയറ്റം നിയന്ത്രിക്കാനോ ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനോ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. സപ്ലൈക്കോ മാർക്കറ്റുകളിലും കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളിലും പല സബ്സിഡി സാധനങ്ങളും ലഭ്യമല്ലാതായിട്ട് മാസങ്ങളായി.
ഓണക്കിറ്റുകളും കുറച്ചു പേർക്ക് മാത്രമായി പരിമിതപ്പെടുത്തി ജനങ്ങളെ വലയ്ക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

Leave A Comment