രാഷ്ട്രീയ വൈരാഗ്യം കാരണം മക്കളെ വ്യക്തിഹത്യ ചെയ്യരുത്: ഇപി
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. തികച്ചും സുതാര്യമായി നടന്ന ഒരു ഇടപാടിനെക്കുറിച്ചാണ് കുടിപ്പക തീര്‍ക്കാന്‍ അനാവശ്യ വിവാദമുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ മക്കളെ കരുവാക്കുന്നു. അത് ചെയ്യരുത്. വീണ ഒരു കണ്‍സള്‍ട്ടന്‍സി നടത്തുന്നുണ്ട്. സേവനം നല്‍കിയതിനു നികുതിയടച്ച് രേഖാമൂലം പണം വാങ്ങിയിട്ടുണ്ട്. എന്ത് സര്‍വീസാണ് നല്‍കിയതെന്ന് കമ്പനിയാണ് പറയേണ്ടതെന്നും ഇപി പറഞ്ഞു.
എത്ര കേന്ദ്രമന്ത്രിമാരുടെ മക്കള്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയുമാണെന്നും ഇപി പറഞ്ഞു. പാര്‍ട്ടിക്ക് മെച്ചപ്പെട്ട സ്ഥാനാര്‍ഥി ഉണ്ടാകുമെന്നും ധൃതിയും വേവലാതിയും തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു
ഉപതെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത് രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചനയില്ലാതെയാണ്. സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടതായി അറിഞ്ഞു.
മണര്‍കാട് പള്ളിയില്‍ പെരുന്നാള്‍ നടക്കുകയാണ്. സര്‍വ മതസ്ഥരും പങ്കടുക്കുന്ന ചടങ്ങുകള്‍ നടക്കുന്നതിനിയെയാണ് തെരെഞ്ഞടുപ്പ്. അതിനാല്‍ വി.എന്‍. വാസവന് പറഞ്ഞത് പാര്‍ട്ടി തീരുമാനമാണെന്നും ഇ.പി. ജയരാജന് വ്യക്തമാക്കി.

Leave A Comment