കാനം വിഭാഗത്തിന് അട്ടിമറി ജയം; കെ.എൻ ദിനകരൻ എറണാകുളം ജില്ലാ സെക്രട്ടറി
എറണാകുളം: സി.പി.ഐ എറണാകുളം ജില്ലയിൽ കാനം വിഭാഗത്തിന് അട്ടിമറി ജയം. ജില്ലാ സെക്രട്ടറിയായി കെ.എൻ ദിനകരനെ തെരഞ്ഞെടുത്തു. കെ.എൻ സുഗതനെ 5 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ജില്ലാ കൗൺസിലിലും കാനം പക്ഷത്തിന് ഭൂരിപക്ഷം. വിരുദ്ധ പക്ഷത്തിന് ആധിപത്യമുണ്ടായിരുന്ന ജില്ലയിൽ അട്ടിമറി ജയമാണ് കാനം പക്ഷം നേടിയത്. ദിനകരന് 28 വോട്ടുകൾ ലഭിച്ചപ്പോൾ, സുഗതന് കിട്ടിയത് 23 വോട്ടുകൾ മാത്രം. പി രാജുവാണ് കഴിഞ്ഞ രണ്ടു ടേമിലും സെക്രട്ടറിയായത്. അതേസമയം ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ സലിം കുമാറിനെ തെരഞ്ഞെടുത്തു. 50 അംഗ ജില്ലാ കൗൺസിലിൽ 43 വോട്ടുകൾ നേടിയാണ് സലിം ജയിച്ചത്.
Leave A Comment