രാഷ്ട്രീയം

കരുവന്നൂര്‍ ബാങ്ക് വിഷയം; എകെജി സെന്ററില്‍ സിപിഐഎം അടിയന്തര യോഗം

തിരുവനന്തപുരം:  എകെജി സെന്ററില്‍ സിപിഐഎമ്മിന്റെ അടിയന്തര യോഗം. കരുവന്നൂര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേരള ബാങ്കിന്റെ ഫ്രാക്ഷന്‍ വിളിച്ച് സിപിഐഎം. ബാങ്കിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം. എം കെ കണ്ണനും യോഗത്തിൽ പങ്കെടുത്തു. ബാങ്കിന് പണം നൽകുന്നതിൽ ചർച്ച. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് എങ്ങനെ പണം തിരികെ നൽകാം എന്നതാവും യോഗത്തിൽ പ്രധാന വിഷയം. അതേസമയം പ്രതിസന്ധി മറികടക്കാൻ കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും നിക്ഷേപം സ്വീകരിക്കാൻ സിപിഐഎം നീക്കം.

ബാങ്കിനെ പുനരുജീവിപ്പിക്കാനാണ് പദ്ധതി. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ-സംസ്ഥാന നേതാക്കൾ നേരിൽ കണ്ട് പണം മടക്കി നൽകുമെന്ന് ഉറപ്പു നൽകും.

Leave A Comment