നെല്ല് സംഭരണത്തിലെ കേന്ദ്ര വിഹിതം; കോൺഗ്രസിന് ഇപ്പോഴാണ് ബുദ്ധിയുദിച്ചത്: മന്ത്രി പി പ്രസാദ്
മാള: നെല്ല് സംഭരണത്തിൽ കേന്ദ്രം കേരളത്തിന് നൽകേണ്ട പണം കൃത്യമായി കൈമാറുന്നില്ലെന്ന് പറയുമ്പോൾ നിശബ്ദരായി ഇരുന്ന കോൺഗ്രസ് ഇപ്പോൾ കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണെന്ന് മന്ത്രി പി പ്രസാദ്.
മാളയിൽ നവകേരള സദസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴാണ് കോൺഗ്രസിന് ബുദ്ധി ഉദിച്ചത്. മുൻപ് തങ്ങൾ അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതി വേണ്ടെന്ന് വെക്കുമെന്ന് പറഞ്ഞ പ്രതിപക്ഷത്തെ മൂലക്കിരുത്തിയത് മറക്കരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നവകേരളത്തിലേക്ക് എളുപ്പവഴികളില്ല. എങ്കിലും നവകേരളമെന്നാൽ സകല രംഗത്തും പുരോഗതി കൈവരിക്കുക എന്നതാണെന്നും മന്ത്രി പറഞ്ഞു.
Leave A Comment