രാഷ്ട്രീയം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിലിനെതിരെയും രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിലിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് . തന്റെ അമ്മയെ അപമാനിച്ചതില്‍ രാഹുല്‍ ഇനിയും മാപ്പ് പറയാന്‍ തയ്യാറായിട്ടില്ലെന്നും, ഈ അഹങ്കാരിയായ ആളെയാണോ പാലക്കാട് എംഎല്‍എയായി വേണ്ടത്? തന്റെ അമ്മയ്‌ക്കെതിരെ പറഞ്ഞപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പോലും ഒന്നും പറഞ്ഞില്ലെന്നും പത്മജ കുറ്റപ്പെടുത്തി.

രാഹുലിന് വേണ്ടി ഷാഫി പറമ്പില്‍ ഓടിനടന്നിട്ട് ഒരു കാര്യവുമില്ലെന്നും, ആദ്യം കുത്തുക രാഹുല്‍ തന്നെയായിരിക്കുമെന്നായിരുന്നു പത്മജയുടെ വിമര്‍ശനം. ഫേസ് ബുക്ക് പേജിലൂടെയായിരുന്നു  പത്മജയുടെ വിമര്‍ശനം.

Leave A Comment