രാഷ്ട്രീയം

ഏതൊരാൾക്കും ഒരബദ്ധം പറ്റും; സ്വാതന്ത്ര്യദിനത്തിൽ സിപിഎം പ്രവർത്തകർ ഉയർത്തിയത് കോൺഗ്രസ് പതാക

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക. ഏലൂര്‍ പുത്തലത്താണ് സംഭവം. പത്തുമിനിറ്റിനകം തെറ്റുമനസിലാക്കി കൊടി മാറ്റിയെങ്കിലും പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നാടാകെ പ്രചരച്ചതിനാല്‍ സംഭവം വിവാദമായി.

ലോക്കല്‍ കമ്മിറ്റി അംഗവും പാര്‍ട്ടി അംഗങ്ങളും മറ്റും പങ്കെടുത്ത ചടങ്ങില്‍ ഒരാള്‍ പോലും പതാകയിലെ മാറ്റം ശ്രദ്ധിച്ചില്ല. വിവാദമായതിനെ തുടര്‍ന്ന് സിപിഎം നേതൃത്വം അന്വേഷണം നടത്തിയപ്പോള്‍ അബദ്ധം പറ്റിയതാണെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരണം നല്‍കിയെന്നും കൂടുതല്‍ നടപടികളിലേക്കൊന്നും പാര്‍ട്ടി തല്‍ക്കാലമില്ലെന്നും ലോക്കല്‍ സെക്രട്ടറി കെബി സുലൈമാന്‍ പറഞ്ഞു.

Leave A Comment