'ദേശാഭിമാനി'യുടെ ഉള്ളടക്കത്തിൽ മാധ്യമങ്ങൾ ഇടപെടേണ്ടതില്ല: എം സ്വരാജ്
തിരുവനന്തപുരം: ദേശാഭിമാനി പത്രത്തിൽ വരുന്ന ലേഖനങ്ങളെക്കുറിച്ചോ ഉള്ളടക്കങ്ങളെക്കുറിച്ചോ മറ്റ് മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ട ബാധ്യത പാർട്ടിക്ക് ഇല്ലെന്ന് സിപിഎം നേതാവ് എം. സ്വരാജ്. ദേശാഭിമാനിക്കെതിരെ നടക്കുന്നത് വാസ്തവവിരുദ്ധമായ പ്രചാരണങ്ങളാണെന്നും ഇത് മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
അച്ചടിച്ച പത്രം വിതരണം ചെയ്തില്ല എന്ന പ്രചാരണം തെറ്റാണ്. വി.എസ്. അച്യുതാനന്ദൻ അനുസ്മരണം ഒഴിവാക്കിയെന്നും പ്രത്യേക ലേഖനം അച്ചടിക്കാൻ തീരുമാനിച്ചെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. സാങ്കേതിക കാരണങ്ങളാലാണ് പത്രം അച്ചടിക്കാൻ വൈകിയത്.
വാരാന്തപ്പതിപ്പിലേക്ക് വരുന്ന നൂറുകണക്കിന് രചനകളിൽ ഏത് പ്രസിദ്ധീകരിക്കണം, ഏത് മാറ്റിവെക്കണം എന്ന് തീരുമാനിക്കുന്നത് ദേശാഭിമാനിയാണ്. അത് മറ്റുള്ളവരോട് വിശദീകരിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കെ.ആർ. അജയനെതിരെ നിലവിൽ അച്ചടക്ക നടപടികളൊന്നും എടുത്തിട്ടില്ല. സ്ഥാപനത്തിന്റെ അച്ചടക്കത്തിന് അനുസൃതമായി നടപടി വേണമെങ്കിൽ എടുക്കും, ഇല്ലെങ്കിൽ ഉണ്ടാകില്ല. അതിൽ മറ്റ് സ്ഥാപനങ്ങൾ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Leave A Comment