രാഷ്ട്രീയം

തരൂരിനോട് പത്രിക പിന്‍വലിക്കാനാവശ്യപ്പെട്ട് തെലങ്കാന പിസിസി

തിരുവനന്തപുരം:കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂര്‍ കേരളത്തിലെത്തി. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും. തരൂരിന് കെപിസിസിയുടെ പരസ്യപിന്തുണ എത്രമാത്രമുണ്ടെന്ന് അറിയാന്‍ പ്രചാരണം വഴിയൊരുക്കും. തെലങ്കാനയിലെ പ്രചാരണത്തിനുശേഷമാണ് തരൂര്‍ തിരുവനന്തപുരത്ത് എത്തിയത്. മല്ലികാര്‍ജുന്‍ ഖര്‍ഗയെ പരസ്യമായി പിന്തുണച്ച തെലങ്കാന പിസിസി തരൂരിനോട് പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പ്രചാരണ പരിപാടിയില്‍നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നതും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഖര്‍ഗയെ പരസ്യമായി പിന്തുണച്ചതും തരൂരിന് തിരിച്ചടിയായി.

അതേ സമയം കെപിസിസി അധ്യക്ഷൻ സുധാകരൻ്റെ പിന്തുണ വ്യക്തിപരം മാത്രമെന്നും തരൂർ പറഞ്ഞു. പിസിസി അധ്യക്ഷന്മാരുടെ പ്രസ്താവനയെക്കുറിച്ച് അവരോട് ചോദിക്കണം. മുതിർന്ന നേതാക്കളുടെ പിന്തുണ പ്രതീക്ഷിച്ചിട്ടില്ല. പ്രതീക്ഷ പ്രവർത്തകരിലും യുവ നിരയിലുമാണെന്നും ശശി തരൂർ പറഞ്ഞു.

Leave A Comment