അലോഷ്യസ് സേവ്യര്‍ കെഎസ്യു സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം: കെഎസ്യു സംസ്ഥാന അധ്യക്ഷനായി അലോഷ്യസ് സേവ്യര്‍. മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായും നിയമിച്ചു. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത് എൻഎസ്യുഐ ദേശീയ ജനറൽ സെക്രട്ടറിയായി.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെഎസ്യുവിന് പുതിയ നേതൃത്വം ഉണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച കെഎസ്യു വാരികയായ കലാശാലയുടെ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അഭിജിത്ത് കെഎസ്യു അധ്യക്ഷസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്.
Leave A Comment