രാഷ്ട്രീയം

കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു, പൊലീസ് നിർവീര്യം; വി ഡി സതീശൻ

കോഴിക്കോട്: പാലക്കാട് മലമ്പുഴയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാൻറെ കൊലപാതകത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു, പൊലീസ് നിർവീര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങളെ പോത്സാഹിപ്പിക്കാൻ കഴിയില്ല. ദൃക്‌സാക്ഷി പറഞ്ഞത് പ്രധാനപ്പെട്ട കാര്യം. കൊന്നത് ആരെന്ന് കണ്ടുപിടിക്കട്ടെ. പൊലീസ് അന്വേഷിക്കട്ടെ. കേസിലെ വിവരങ്ങൾ പുറത്തുവരട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു. അന്വേഷണ ഘട്ടത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല. സിപിഐഎം നേതൃത്വം നടത്തിയ പ്രസ്താവന അന്വേഷണത്തെ ബാധിക്കും. എല്ലാ സംഭവങ്ങളിലും സിപിഐഎം മറ്റുള്ളവരുടെ മേൽ പഴിചാരുന്നവരാണ്. കെപിസിസി പ്രസിഡൻറിൻറെ പ്രസ്താവനയും അതിൻറെ അടിസ്ഥാനത്തിലാണ്. നാട്ടിൽ നടക്കുന്ന സ്വർണ്ണക്കടത്ത്, മയക്കുമരുന്ന്, അക്രമ പ്രവർത്തനങ്ങൾ എന്നിവയിൽ എല്ലാം സിപിഐഎമ്മിന് പങ്കുണ്ടെന്നും വി ഡി സതീശൻ കോഴിക്കോട് പറഞ്ഞു.

ഇന്നലെ രാത്രിയാണ് കുന്നംങ്കാട് ജംഗ്ഷനിൽ വച്ച് ഷാജഹാൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനും കാലിനുമേറ്റ വെട്ടുകളെ തുടർന്നാണ് ഷാജഹാൻ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Leave A Comment