'നോമിനേഷൻ ശരിയായ രീതിയല്ല'; തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്ക
ന്യൂഡൽഹി: പ്രവർത്തക സമിതിയിലേയ്ക്ക് തെരഞ്ഞെടുപ്പ് നടത്താൻ എഐസിസി തീരുമാനിച്ചു എന്ന വാർത്തകൾക്ക് പിന്നാലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമറിയിച്ച് പ്രിയങ്ക ഗാന്ധി. പ്രവർത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുപ്പ് വഴി തെരഞ്ഞെടുക്കണമെന്നും നോമിനേഷൻ ശരിയായ രീതിയല്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
ദേശീയ നേതൃത്വത്തെ പ്രിയങ്ക തീരുമാനം അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് നടക്കണമെന്ന അഭിപ്രായമാണ് എന്നാണ് റിപ്പോർട്ട്.
എന്നാൽ പല മുതിർന്ന നേതാക്കളും തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് നടന്നാൽ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാകും എന്നാണ് ഇവർ പറയുന്നത്.
Leave A Comment